മട്ടാഞ്ചേരി: ആളില്ലാ സംവിധാനങ്ങളുടെ ശാസ്ത്ര കൗതുക കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിച്ച് കൊച്ചി ടി.ഡി ഹൈസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ റോബോട്ടിക് ഫെസ്റ്റ് ശ്രദ്ധേയമായി. ഹൈസ്കൂൾ തലത്തിലെ 12ഓളം വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും സ്കൂൾ അധികൃതരും ഒത്തുചേർന്നതോടെ റോബോട്ടിക് ഫെസ്റ്റ് വേറിട്ട കാഴ്ചയായി. വിദ്യാർത്ഥികളായ ഹരിനന്ദൻ, നിതേഷ് പ്രഭു, ഏകനാഥ് പൈ, അനിരുദ്ധ് പ്രഭു, പി.എസ്. ശ്രീനിവാസ്, ശബരിനാഥ്, അഭിനവ്, ആദർശ് കമ്മത്ത്, വിജയലക്ഷ്മി ഹെഗ്ഡേ, അനിരുദ്ധ് നായിക്, വിജയ് കൃഷ്ണ ജെ. ശർമ്മ, വിനയ് കൃഷ്ണ കിണി തുടങ്ങിയ വിദ്യാർത്ഥികൾക്ക് എൽ. ശ്രീകുമാർ, എസ്. അജിത്, ആർ.ജെ. ജയശ്രീ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |