കാക്കനാട്: പാടിവട്ടം അസീസിയ ഓർഗാനിക് വേൾഡും രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റും ചേർന്ന് പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ രവീന്ദ്ര സംഗീതോത്സവം നടത്തി. പ്രശസ്ത ഗായകരും സംഗീത സംവിധായകരും ചേർന്ന് രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ ആലപിച്ചു. ശോഭനാ രവീന്ദ്രൻ, ടി.എസ്. രാധാകൃഷ്ണൻ, ഇഗ്നീഷ്യസ്, സാജൻ മാധവ്, ഭാരത് മാധവ്, അസീസിയ ഓർഗാനിക് വേൾഡ് ചെയർമാൻ അബ്ദുൾ അസീസ് എന്നിവർ നേതൃത്വം നൽകി. സുധീപ് കുമാർ, അഫ്സൽ, ഗണേഷ് സുന്ദരം, കെ.കെ. നിഷാദ്, കലാഭവൻ സാബു, പ്രദീപ് പള്ളുരുത്തി, കിഷോർ വർമ്മ, രവിശങ്കർ, മഞ്ജരി, ചിത്രാ അരുൺ, സംഗീതാ ശ്രീകാന്ത് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |