
കൊച്ചി : ചാവറ കൾച്ചറൽ സെന്ററിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ " പാപ്പ ബുക്ക" ഫിലിം പ്രദർശിപ്പിച്ചു. സിനിമ പപ്പുയ് ന്യൂ ഗിനിയക്കാർ വൈകാരിക അനുഭവമായാണ് സ്വീകരിച്ചതെന്ന് സംവിധായകൻ ഡോ. ബിജു അഭിപ്രായപ്പെട്ടു. നടൻ പ്രകാശ് ബാരെ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ക്യാമറാമാൻ യെദു രാധാകൃഷ്ണൻ, സനു പി. ( സൗണ്ട്) , ലൈൻ പ്രൊഡ്യൂസർ എൽദോ സെൽവരാജ്, കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി.എ. ബാലചന്ദ്രൻ, ടി. കലാധരൻ എന്നിവർ സംസാരിച്ചു. ഡോ. ബിജുവിനെ ടി.കലാധരൻ മെമന്റോ നൽകി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |