കൊച്ചി: വ്യവസായ വകുപ്പിന്റെയും കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും മെട്രോമാർട്ടും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ-ഇ.വി എക്സ്പോയും വ്യവസായി മഹാസംഗമവും ജനുവരി 16 മുതൽ 18വരെ
അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. വ്യവസായി മഹാസംഗമം 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും.
16ന് എക്സ്പോയുടെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. റവന്യൂമന്ത്രി കെ. രാജൻ മുഖ്യാതിഥിയാകും. 18ന് നടക്കുന്ന സമാപനസമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, ജി.ആർ. അനിൽ, എം.ബി. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. ഇ.വി ആൻഡ് ഗ്രീൻ എനർജി ഇന്ത്യ എക്സ്പോയും അരങ്ങേറും. അറുന്നൂറോളം എക്സിബിറ്റേഴ്സും ഇരുപതിനായിരത്തിലധികം ട്രേഡ് വിസിറ്റേഴ്സും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിലേക്ക് വ്യവസായികളെ ആകർഷിക്കുകയും ഒപ്പം ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയുമാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ പറഞ്ഞു.
ജനറൽ സെക്രട്ടറി ജോസഫ് പൈകട, ട്രഷറർ ബി. ജയകൃഷ്ണൻ, ഐ.ഐ.ഐ.ഇ ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് എ.വി. സുനിൽ നാഥ്, എക്‌സ്‌പോ സി.ഇ.ഒ സിജി നായർ, ജോയിന്റ് സെക്രട്ടറിമാരായ എം.എം. മുജീബ് റഹിമാൻ, കെ.വി. അൻവർ, കെ.എസ്.എസ്.ഐ.എ ന്യൂസ് ചീഫ് എഡിറ്റർ എസ്. സലീം, പ്രോഗ്രാം കമ്മിറ്റി ചെയർമാനും പവിഴം ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ എൻ.പി. ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |