
കോലഞ്ചേരി: മഴുവന്നൂർ എസ്.ആർ.വി യു.പി സ്കൂളിലെ കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി കനറാ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽനിന്ന് വാട്ടർ പ്യൂരിഫയർ അനുവദിച്ചു. പി.ടി.എ പ്രസിഡന്റ് പി.സി. പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാനറാ ബാങ്ക് മാനേജർ പി. ശിവദാസ് അശ്വതി, ബി. സുനിത എന്നിവർ ചേർന്ന് പ്യൂരിഫയർ സ്കൂളിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പി.ആർ. മേഖല, വെൽഫെയർ കമ്മിറ്റി ചെയർമാൻ തമ്പി പാതിരക്കാട്ട്, ഹെഡ്മാസ്റ്റർ അനിയൻ പി. ജോൺ, എം.ആർ.എസ്.വി ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക അഞ്ചു സ്കറിയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |