
കൊച്ചി: മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് കമ്പനിയിൽ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയും മുത്തൂറ്റ് ഫിനാൻസ് ബിസിനസ് പെർഫോമൻസ് (സൗത്ത്) മുൻ ചീഫ് ജനറൽ മാനേജരുമായ രഞ്ജിത്കുമാർ രാമചന്ദ്രന് കോടതി വിദേശയാത്രാനുമതി നിഷേധിച്ചു. ഫ്രാൻസിൽ നടക്കുന്ന ആഗോള ലീഡർഷിപ്പ് സംരംഭത്തിൽ പങ്കെടുക്കാൻ അനുമതി തേടിയുള്ള രഞ്ജിത് കുമാറിന്റെ അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. പാസ്പോർട്ട് വിട്ടുകിട്ടുന്നതിനായി പ്രതി സമർപ്പിച്ച മറ്റൊരു അപേക്ഷയും നിരസിച്ചു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |