
പറവൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും ഡൗൺലോഡ് ചെയ്ത് കാണുകയും മൊബൈലിൽ സൂക്ഷിക്കുകയും ചെയ്ത കേസിൽ അസാം നാഗോൺ സിമൽഗുരി സ്വദേശി ഹബീജുർ റഹ്മാന് (37) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ഒരുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി 2023 നവംബർ 8 പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫോണിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വീഡിയോയും ചിത്രങ്ങളും കണ്ടെടുത്തതിനെ തുടർന്ന് ഇൻഫർമേഷൻ ടെക്നോളജി ആക്ട്, പോക്സോ ആക്ട് എന്നി വകുപ്പുകളിൽ കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |