
കൊച്ചി: വൈറ്റില-കടവന്ത്ര വിസ്മയരാവ് 22ന് നടത്തുമെന്ന് ജനറൽ കൺവീനറും ഫാത്തിമമാതാ പള്ളി വികാരിയുമായ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ അറിയിച്ചു. എറണാകുളം വൈറ്റില മുതൽ കടവന്ത്ര വരെയുള്ള വിവിധ ക്രൈസ്തവസഭകളിലെ 9 പള്ളികൾ അണിയിച്ചൊരുക്കുന്ന ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും ക്രിസ്മസ് സ്‌നേഹസംഗമത്തിൽ അണിനിരക്കും. എളംകുളം ഫാത്തിമ മാതാപള്ളിയിൽ നിന്ന് തുടങ്ങുന്ന റാലി സമ്മേളനവേദിയായ ലിറ്റിൽ ഫ്ലവർ പള്ളിയിൽ സമാപിക്കും. 9 ദേവാലയങ്ങളിലെ വൈദിക പ്രതിനിധികൾ ചേർന്ന് ദീപം തെളിച്ച് എക്യുമെനിക്കൽ സംഗമത്തിന് തുടക്കം കുറിക്കും. സി.എസ്.ഐ സഭ കൊച്ചി മെത്രാൻ കുര്യൻ പീറ്റർ ചടങ്ങിൽ മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |