
കൊച്ചി: പ്രൊഫ. കെ വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹായത്തോടെ ആരംഭിക്കുന്ന ഷേർളി തോമസ് ആശ്വാസകിരണം, ഹൃദയപൂർവം@ലൂർഡേസ് എന്നീ പദ്ധതികൾ മാർപാപ്പയുടെ ഇന്ത്യയിലെ പ്രത്യേക പ്രതിനിധി ന്യൂൺഷ്യോ ലിയോ പോൾഡോ ഗിരേലി ഉദ്ഘാടനം ചെയ്യും. നാളെ 10ന് എറണാകുളം ലൂർദ് ആശുപത്രിയിലാണ് ചടങ്ങ്. ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീറയും പ്രൊഫ.കെ വി. തോമസും സംസാരിക്കും. 300 രോഗികൾക്കായി പ്രതിമാസം 41 ഡയാലിസിസ് വീതം അഞ്ചു വർഷത്തേക്ക് സൗജന്യമായി നടപ്പിലാക്കുന്നതാണ് ഷേർളി തോമസ് ആശ്വാസ കിരണം പദ്ധതി. വിദ്യാർത്ഥികളുടെ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് സർജറിയും ഏറ്റെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |