കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് കണ്ടക്ടറെ യാത്രക്കാരൻ സ്ക്രൂഡ്രൈവറിന് കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാവിലെ 7.30ഓടെ കാഞ്ഞിരപ്പള്ളി - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എം.എസ് ബസിലാണ് സംഭവം. നെഞ്ചിൽ പരിക്കേറ്റ കണ്ടക്ടറും ബസ് ഉടമയുമായ ജോജോയെ (51) കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസാരശേഷിയില്ലാത്ത ആളാണ് കുത്തിയ രാമചന്ദ്രൻ (62). ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |