SignIn
Kerala Kaumudi Online
Thursday, 05 March 2026 1.44 PM IST

ഉത്സവത്തിനിടെ ബന്ധുക്കൾ തമ്മിൽ തർക്കം; രണ്ട്‌ പേർക്ക്‌ കോമരത്തിന്റെ വാൾ കൊണ്ട് വെട്ടേറ്റു, സ്‌ത്രീകൾക്കും പരിക്ക്

Increase Font Size Decrease Font Size Print Page
attack

കോഴിക്കോട്: ഉത്സവത്തിനിടെ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ സ്‌ത്രീകൾക്കുൾപ്പടെ പരിക്ക്. മൂന്നൂപേർക്ക് കോമരത്തിന്റെ വാൾകൊണ്ട് വെട്ടേറ്റു. കോഴിക്കോട് താമരശ്ശേരി ചാലക്കരയിലാണ് സംഭവം. കാവിലെ ഉത്സവം സംബന്ധിച്ചുള്ള തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

ചാലക്കര ഇരട്ടക്കുളങ്ങരയിൽ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. ബന്ധുക്കൾ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് തർക്കമുണ്ടാവുകയും ഇതിലൊരു കൂട്ടർ പുറമെ നിന്ന് ആളുകളെ വരുത്തി ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കോമരത്തിന് വാളുപയോഗിച്ചും ആക്രമണം നടത്തി. താമരശേരി ഇരട്ടക്കുളങ്ങര കൃഷ്‌ണൻകുട്ടി(67), മകൻ ജിനീഷ് ലാൽ (46) എന്നിവരുടെ വയറ്റിൽ വെട്ടേറ്റു. ഇവരുടെ തന്നെ ബന്ധുവായ ബാലുശേരി സ്വദേശി വിനോദിന് (49) തലയ്‌ക്കും പരിക്കേറ്റു. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് സ്‌ത്രീകൾക്ക് പരിക്കേറ്റത്. ബിജില(38), പുഷ്‌പ (45), കല്യാണി(54) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും ആശുപത്രിയിൽ ചികിത്സ തേടി.

TAGS: INJURY, ATTACK, TEMPLE, FEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.