
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് തിരിതെളിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കേരളോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈജോ പറമ്പി, പി. എ. മുക്താർ, ശ്രീദേവി മധു, സെക്രട്ടറി പി.എം ഷഫീക്ക്, യുവജനക്ഷേമ ബോർഡ് മെമ്പർ സന്തോഷ് കാലാ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുജിത് പോൾ, ജിന്റോ ജോൺ, ജോമി പോൾ, പി.എം.നാദിർഷ, ഷെൽമി ജോൺസ്, ജോമി പോൾ, അഡ്വ.വിവേക് ഹരിദാസ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ പി.ഹനിഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.പ്രജിഷ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |