
കൊച്ചി: മഹാരാജാസ് കോളേജിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇസ്ലാമിക ചരിത്ര വിഭാഗം പൂർവവിദ്യാർത്ഥി സംഗമം 'ദീദാർ' സംഘടിപ്പിച്ചു. ഡോ. അജ്മൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജി.എൻ. പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഷജീല ബീവി, അലൂംമ്നി അസോസിയേഷൻ സെക്രട്ടറി പി.എ. നോബൽകുമാർ, കലാഭവൻ അൻസാർ, കെ.എസ്. പ്രസാദ്, നടൻ അഷ്‌കർ സൗദാൻ, കെ.യു ഭാവ, ഡോ. സിന്റില തുടങ്ങിയവർ സംസാരിച്ചു. 300 ലേറെ പേർ പങ്കെടുത്ത പരിപാടിയിൽ അനുസ്മരണ പ്രഭാഷണങ്ങൾ, അനുഭവം പങ്കിടൽ, കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു. 1971 മുതൽ പഠിച്ചവരുടെ സംഗമമാണ് നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
