SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.00 PM IST

ഐ.ഇ.ഇ.ഇ കോഫി- ടേബിൾ ഡയലോഗ്

Increase Font Size Decrease Font Size Print Page
rg

കാക്കനാട്: രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻ‌ഡ് ടെക്നോളജി, ഐ.ഇ.ഇ.ഇ കേരള സെക്ഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകത്വം, നവീകരണം, തൊഴിൽസൃഷ്ടി എന്നീ വിഷയങ്ങളെ ആസ്പദമാക്കി കോഫി - ടേബിൾ ഡയലോഗ് സംഘടിപ്പിച്ചു. കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ തൊഴിൽ തേടുന്നവരിൽ നിന്ന് തൊഴിൽ സൃഷ്ടിക്കുന്നവരായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ദീർഘകാലം നിലനിൽക്കുന്ന സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.ഇ.ഇ.ഇ ചെയർമാൻ സൈമൺ അക്കര, പ്രൊഫ. ഡോ. എം.വി. രാജേഷ്, ഡോ. ജൈസൺ പോൾ മുളേരിക്കൽ, ഡോ. ബിജോയ്, എ. ജോസ് തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, RAJAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ