കൊച്ചി: കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലെ ടെലികോം വകുപ്പിന്റെ സുരക്ഷാ സംബന്ധമായ വിഷയങ്ങളെക്കുറിച്ചുള്ള ദക്ഷിണമേഖലാ സമ്മേളനം കൊച്ചിയിൽ സമാപിച്ചു. ടെലികോം ഡയറക്‌ടർ ജനറൽ ആർ.കെ.ഗോയൽ ഉദ്ഘാടനം ചെയ്‌തു. ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മിഷൻ അംഗം ദേബ് കുമാർ ചക്രവർത്തി, കേരള അഡീഷണൽ ഡയറക്ടർ ജനറൽ ടെലികോം ബെന്നി ചിന്നപ്പൻ, സംസ്ഥാന പൊലീസ് എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
വിഷ്ണു പ്രദീപ് ടി.കെ, പി.പി. ആഷിക് തുടങ്ങിയ മലയാളി പൊലീസ് ഉദ്യോഗസ്ഥരെ ചടങ്ങിൽ അനുമോദിച്ചു. ടെലികോം വകുപ്പ് ഉദ്യോഗസ്ഥരും കേന്ദ്ര, സംസ്ഥാന നിയമപാലന ഏജൻസികളും ടെലികോം സേവനദാതാക്കളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
