SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

ഇ.എസ്.ഐ മെ​ഡി.​ ​ കോ​ളേ​ജ്: ​പ്ര​തി​ഷേ​ധം

Increase Font Size Decrease Font Size Print Page
medi

കൊച്ചി: കേന്ദ്ര സർക്കാർ കൊല്ലത്ത് അനുവദിച്ച ഇ.എസ്.ഐ മെഡിക്കൽ കോളേജിന് അനുമതിപത്രം നൽകാതെ തൊഴിലാളി കുടുംബങ്ങൾക്ക് ചികിത്സാ സൗകര്യമാണ് സർക്കാർ നിഷേധിച്ചതെന്ന് ബി.എം.എസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. 600 കോടി രൂപയുടെ ഫണ്ട് വരുന്ന പദ്ധതിയിലൂടെ 300 പേർക്ക് സ്ഥിരനിയമനവും അമ്പത് കുട്ടികൾക്ക് മെഡിക്കൽ സീറ്റും ലഭിക്കേണ്ടതുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലാഭത്തിനായി പദ്ധതി അട്ടിമറിച്ചതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ധനീഷ് നീറിക്കോട്, ട്രഷറർ കെ.എസ് ശ്യാംജിത്ത് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY