
കൊച്ചി: രൂക്ഷമായ കൊതുകുശല്യം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റസിഡന്റ്സ് അസോസിയേഷൻസ് കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) എറണാകുളം സെൻട്രൽ മേഖലാ യോഗം ആവശ്യപ്പെട്ടു. സന്ധ്യസമയങ്ങളിലെ ഫോഗിംഗും പൊതുയിടങ്ങളിലും കാനകളിലും മരുന്നുതളിയും പേരിന് മാത്രമാണ് നടക്കുന്നത്. കൊതുകപട ജനങ്ങളുടെ സ്വൈര്യജീവിതം തടസപ്പെടുത്തുകയാണെന്ന് യോഗം പറഞ്ഞു. മേഖലാ പ്രസിഡന്റ് ജേക്കബ് ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ കൗൺസിലർ സുധാ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഡോ. ജലജ ആചാര്യ, ഭാരവാഹികളായ കുരുവിള മാത്യൂസ്, കുമ്പളം രവി, കെ.എസ് ദിലീപ് കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി രാധാകൃഷ്ണൻ, ഗ്രേസി തോമസ്, മിനു പോൾ, സീന ജോസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
