പിറവം - പെരുവംമൂഴി റോഡിൽ ഗതാഗത നിയന്ത്രണം

Thursday 07 May 2026 12:58 AM IST

പിറവം: പെരുവ മുതൽ പെരുവമൂഴി വരെയുള്ള 21.4 കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ഭാഗമായി രാമമംഗലം പഞ്ചായത്തിലെ ചെയിനേജ് 12-664ൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ പിറവം - പെരുവംമൂഴി റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മെയ് 6 ബുധനാഴ്ച മുതൽ ജൂൺ 1 വരെയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ​കെ.എസ്.ടി.പി മൂവാറ്റുപുഴ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയറാണ് അറിയിപ്പ് നൽകിയത്.

​പിറവം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ: കിഴുമുറി പള്ളിപ്പടി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെട്ടുപ്പാടം - കോട്ടപ്പുറം വഴി മാമ്മലശേരിപ്പള്ളി, കാവുംകട വഴി പോകണം.

​രാമമംഗലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ: മാമ്മലശേരി കാവുംകടയിൽ നിന്ന് മാമ്മലശേരി പള്ളി വഴി കോട്ടപ്പുറം എത്തി മെട്ടുപ്പാടം വഴി കിഴുമുറി വലിയ പള്ളി ജംഗ്ഷനിലൂടെ പോകണം.