ജനവിധി ആശ്വാസകരമെന്ന്
Thursday 07 May 2026 1:11 AM IST
കൊച്ചി: ജനാധിപത്യം, മതനിരപേക്ഷത, നിയമവാഴ്ച, സാമൂഹ്യനീതി എന്നിവയിൽ വിശ്വസിക്കുന്നവർക്ക് ആശ്വാസം പകരുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ശ്രീനാരായണ സേവാസംഘത്തിന്റെ നേതൃത്വത്തിൽ ചേർന്ന സംഘടനകളുടെ ഭാരവാഹികൾ പറഞ്ഞു. പരമ്പരാഗതമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നട്ടെല്ലായ ഈഴവ സമുദായത്തോടും മറ്റു പിന്നാക്ക, ദളിത് വിഭാഗങ്ങളോടും പിണറായി സർക്കാർ സ്വീകരിച്ച നിഷേധാത്മക നിലപാടും തങ്ങൾ അടിമകളല്ലെന്ന പ്രഖ്യാപനവുമാണ് ജനവിധിയിൽ പ്രതിഫലിക്കുന്നത്. വാർത്താസമ്മേളനത്തിൽ എൻ.ഡി. പ്രേമചന്ദ്രൻ, സി.കെ. വിദ്യാസാഗർ, സൗത്ത് ഇന്ത്യൻ വിനോദ്, എസ്. ചന്ദ്രസേനൻ, രാജ്കുമാർ ഉണ്ണി, പി.പി. രാജൻ, പ്രൊഫ. ആർ. മണിയപ്പൻ, ആർ. അജന്തകുമാർ, എം.വി. പരമേശ്വരൻ, കെ.എം. സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.