മഴക്കാല പൂർവ ശുചീകരണ അവലോകന യോഗം

Thursday 07 May 2026 12:55 AM IST
മഴക്കാലപൂർവ ശുചികരണ പ്രവർത്തനങ്ങളിൽ വിലയിരുത്താൻ അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച അവലോകന യോഗം റോജി എം. ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പകർച്ചവ്യാധി പ്രതിരോധവും മഴക്കാലപൂർവ ശുചീകരണവും വിലയിരുത്താൻ അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അദ്ധ്യക്ഷയായി.

വൈസ് പ്രസിഡന്റ് ടി.എം. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സണ്ണി പൈനാടത്ത്, എം.പി. മാർട്ടിൻ, ബാബു സാനി, റെജി വർഗീസ്, ജയ രാധാകൃഷ്ണൻ, ശലോമി ടോമി, കെ.വി. പോളച്ചൻ, ലതിക ശശികുമാർ, ഗ്രേസി റാഫേൽ, ബി.ഡി.ഒ അമൽദാസ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അപ്പു സിറിയക്, ഹെൽത്ത് സൂപ്പർവൈസർമാരായ ജയമോഹൻ, ബിന്ദു കല എന്നിവർ കർമ്മപദ്ധതികൾ വിശദീകരിച്ചു.