ആസ്തമ ദിനാചരണം
Thursday 07 May 2026 5:03 PM IST
പറവൂർ: ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ പൾമണറി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക ആസ്തദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ആർ. ഇന്ദിരകുമാരി ഉദ്ഘാടനം ചെയ്തു. ഡോ. സോണി, ഡോ. ദീപ മരിയ ജോസഫ്, ഡോ. വി.എസ്. ഹേമലത എന്നിവർ സംസാരിച്ചു. ഡോക്ടർമാർ, ജീവനക്കാർ, രോഗികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾക്കായി സൗജന്യ പൾമണറി ഫംഗ്ഷൻ ടെസ്റ്റ് ക്യാമ്പ് നടത്തി.