'നിറവ് 2026' അവധിക്കാല ക്യാമ്പിന് സമാപനം

Saturday 09 May 2026 12:38 AM IST
എസ്.എൻ.ഡി. പി.യോഗംമേതല ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മദ്ധ്യ വേനലവധി ക്യാമ്പിന്റെ സമാപന സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം മേതല ശാഖ കുട്ടികൾക്കായി സംഘടിപ്പിച്ച 'നിറവ് 2026' മദ്ധ്യവേനൽ അവധി ക്യാമ്പിന്റെ സമാപന സമ്മേളനം കുന്നത്തുനാട് യൂണിയൻ കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.ഇ. ശിവൻ അദ്ധ്യക്ഷനായി. ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിലെ അദ്ധ്യാപകരും സ്റ്റാഫും വിവിധ കോഴ്‌സുകൾ, പ്ലേസ്‌മെന്റ് സാദ്ധ്യതകൾ, സ്കോളർഷിപ്പ് എന്നിവയെക്കുറിച്ച് വിശദീകരിച്ചു. വായനാപൂർണ്ണിമ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഇ.വി. നാരായണൻ പുസ്തക പ്രകാശനവും വിതരണവും നിർവഹിച്ചു. അഞ്ച് ദിവസം ക്യാമ്പിന് നേതൃത്വം നൽകിയ മോഹനൻ വെളിയത്തിനെ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സുനിൽ പാലിശേരി ആദരിച്ചു. നാദബ്രഹ്മം കലാക്ഷേത്രം അദ്ധ്യാപിക ഷീബയെയും ആദരിച്ചു.

ശാഖാ സെക്രട്ടറി പി.സി. ബിജു, ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എം.എസ്. സുരേഷ്, അക്ബർ പെരുമ്പാവൂർ, കെ.പി. അജേഷ് എന്നിവർ സംസാരിച്ചു. അമ്പതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.