ഫാർമസിസ്റ്റ് ഒഴിവ് നികത്തണം

Sunday 10 May 2026 1:02 AM IST

കൊച്ചി: എറണാകുളം ജില്ലയിലെ ആയുർവേദ ആശുപത്രികളിലെ ഫാർമസിസ്റ്റുകളുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

ഡി.എം.ഒ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ പിൻവാതിൽ നിയമനത്തിന് ശ്രമിക്കുകയാണ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിപ്പടിയിലെ ആയുർവേദ ഡി.എം.ഒ ഓഫിസിന് മുമ്പിൽ ധർണ നടത്തും.

ജില്ലാ പ്രസിഡന്റ് ജോർജ് ഷൈനിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. എം.എൻ. ഗിരി, ജോണി കെ. ജോൺ, റോണി മാതു, സുധീഷ് രവി, വി.എസ്. സനൽ കുമാർ, സൈനബാ പൊന്നാരിമംഗലം, എം.ജെ. മാതു തുടങ്ങിവർ പ്രസംഗിച്ചു.