സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്
Sunday 10 May 2026 12:29 AM IST
തൃപ്പൂണിത്തുറ: സേവാഭാരതി തൃപ്പൂണിത്തുറ യൂണിറ്റും മാനവസേവ കേന്ദ്രവും ഗിരിധർ ഹോസ്പിറ്റലും ചേർന്ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി ബിജു നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിഅംഗം പത്മജ, പ്രോഗ്രാം കോഓർഡിനേറ്റർ മനോജ് ടി. പൈ, യൂണിറ്റ് പ്രസിഡന്റ് സതീശ്കുമാർ, സെക്രട്ടറി ജയസുധ, എം. രാധാകൃഷ്ണൻ, ദീപക് മോഹൻ, ബാലകൃഷ്ണൻ, പ്രീത ദേവദാസ് എന്നിവർ പങ്കെടുത്തു. രാവിലെ 10ന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 1ന് സമാപിച്ചു. ഗിരിധർ ഹോസ്പിറ്റലിലെ ഡോ. തൃഷ, ഡോ. വിജി, ഡോ. ഭുവന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 77 പേർ നേത്രപരിശോധനയ്ക്ക് വിധേയരായി.