ക്യാൻസർ സർജന്മാരുടെ ഉച്ചകോടി
Sunday 10 May 2026 12:47 AM IST
കൊച്ചി: സേനാധിപൻ എഡ്യുക്കേഷൻ ഫൗണ്ടേഷന്റെയും ലേക്‌ഷോർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ സർജന്മാരുടെ ആഗോള ഉച്ചകോടി ഗ്രാൻഡ് ഹയാത്തിൽ തുടങ്ങി. ഇന്ന് സമാപിക്കും. ജപ്പാനിലെ എച്ച്.പി.ബി സെന്റർ ഫോർ അഡ്വാൻസ്ഡ് ട്രീറ്റ്‌മെന്റ് ഡയറക്ടർ പ്രൊഫ. ഗോ വകായാബാഷി, ടോക്കിയോ മെഡിക്കൽ സർവകലാശാലയിലെ പ്രൊഫ. നാഗാകാവ യുയിച്ചി, അമേരിക്കയിലെ ഒഹായോ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡോ. ഡേവിഡ് ക്വോൺ, ഡോ. രാജാ കലയരശൻ, ഡോ. അനിൽ ഹെരൂർ തുടങ്ങിയവർ പ്രസംഗിക്കും. പാനൽ ചർച്ചകൾ, പ്രത്യേക പഠനക്ലാസുകൾ, പ്രാക്ടിക്കൽ സെഷനുകൾ തുടങ്ങിയവ ഉണ്ടാകും. സേനാധിപൻ എഡ്യുക്കേഷൻ ഫൗണ്ടേഷന്റെ ഏകലവ്യ പുരസ്‌കാരം ഉച്ചകോടിയിൽ പ്രഖ്യാപിക്കും.