അക്ഷരാത്മിക ലൈബ്രറിയിൽ വായനക്കളരിക്ക് തുടക്കം

Sunday 10 May 2026 12:57 AM IST

കാലടി: നീലീശ്വരം അക്ഷരാത്മിക സാംസ്കാരികവേദി ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 20വരെ നടക്കുന്ന വായനക്കളരിയുടെ ഉദ്ഘാടനം ആലുവ താലൂക്ക് സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം നിർവഹിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി. ബെന്നി, ലൈബ്രേറിയൻ എൻ. ശാരദ എന്നിവർ സംസാരിച്ചു. കഥപറച്ചിൽ, കവിതാരചന, ചിത്രം, യാത്രാവിവരണം, നാടകാവിഷ്‌കാരം, വയൽവാര സന്ദർശനം, കൈയെഴുത്തു മാസികാ നിർമ്മാണം, സാഹിത്യമൂല, കുരുത്തോലക്കളി, ശാസ്ത്രമൂല എന്നിവ വായനക്കളരിയിൽ ഉൾപ്പെടുന്നു.