ഭൂസുപോഷണ യജ്ഞം

Sunday 10 May 2026 3:43 PM IST

തൃപ്പൂണിത്തുറ: മണ്ണിന്റെ ആരോഗ്യ സംരക്ഷണവും പ്രകൃതി സൗഹൃദ കൃഷിരീതികളുടെ പ്രചാരണവും ലക്ഷ്യമിട്ട് ഭൂസുപോഷണ യജ്ഞം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിര കൃഷിരീതികളുടെയും പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. വൃക്ഷപൂജ, വൃക്ഷത്തൈ വിതരണം, ഹരിതകർമ്മസേനാംഗങ്ങളെ ആദരിക്കൽ, ഭൂസുപോഷണ സന്ദേശ പ്രഭാഷണം തുടങ്ങിയവ നടന്നു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. പി.എൽ. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രാധികാ വർമ്മ, ആർ.എസ്.എസ് ദക്ഷിണ കേരള കാര്യകാരി സദസ്യൻ എ.ആർ.മോഹനൻ എന്നിവർ സംസാരിച്ചു.