കവിത മാനവരാശിയുടെ ചാലകശക്തി: ഡോ. ടി.എസ്. ജോയി 

Sunday 10 May 2026 5:30 PM IST

കൊച്ചി: മാനവരാശിയുടെ ചരിത്രത്തിൽ കവിത സജീവമായ ചാലകശക്തിയാണെന്ന് സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റ് ഡോ.ടി.എസ്.ജോയി. കവി സമാജത്തിന്റെ ആഭിമുഖ്യത്തിൽ കാരിയ്ക്കാമുറി ഹിന്ദി സാഹിത്യ മണ്ഡലം ഹാളിൽ സംഘടിപ്പിച്ച കവിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി സമാജം പ്രസിഡന്റ് എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷനായി. കെ.ആർ. സുശീലൻ, സരസൻ എടവനക്കാട്, വി.എൻ. രാജൻ, രാജൻ വിലങ്ങര, ടി.എൻ. സതീഷ് കുമാർ, സുൽഫത്ത് ബഷീർ, എ. ശ്രീകല, എൻ.എം. ഹസൻ, നന്ദകുമാർ ചൂരക്കാട് എന്നിവർ കവിതകൾ അവതരിപ്പിച്ചു. എ. ശ്രീകല രചിച്ച 'ത്രിമധുരം' എന്ന കവിതാസമാഹാരം ചടങ്ങിൽ എം.കെ. ശശീന്ദ്രൻ പരിചയപ്പെടുത്തി.