പെരുമ്പാവൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി സുവോളജി, എച്ച്.എസ്.എസ്.ടി. (ജൂനിയർ) വിഭാഗത്തിൽ അറബിക്, കൊമേഴ്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി 28ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.