നാളികേര പരിശീലനം
കൊച്ചി: നാളികേരത്തിന്റെ നാടായ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ മാറുന്നതിനായി ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലെ കൃഷി ഓഫീസർമാർക്കായി നാളികേര വികസന ബോർഡ് സംഘടിപ്പിച്ച പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ വരുമാനം വർദ്ധിച്ചാൽ കൂടുതൽ യുവാക്കൾ കടന്നുവരുമെന്നും അവർ പറഞ്ഞു. നാളികേര വികസന ബോർഡ് ഡയറക്ടർ ടി. ബാലസുദാഹരി, ചീഫ് നാളികേര ഡെവലപ്മെന്റ് ഓഫീസർ ബി. ഹനുമന്തെ ഗൗഡ, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ സഞ്ജു സൂസൻ മാത്യു എന്നിവർ പങ്കെടുത്തു.