ഓൺലൈൻ അവബോധം
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) 2026-27 അദ്ധ്യയന വർഷത്തെ 4 വർഷ യു.ജി, 5 വർഷ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളെയും അവയുടെ തൊഴിൽ സാദ്ധ്യതകളെയും കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഓൺലൈൻ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. 21ന് രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ, രജിസ്ട്രാർ ഡോ.കെ. ദിനേശ്, വിവിധ ഫാക്കൽറ്റികളിലെ അദ്ധ്യാപകർ വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും. പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാം. https://teams.microsoft.com/meet/46225630248451?p=SPyiabaaOPqwZYHlhb എന്ന ലിങ്ക് വഴി ജോയിൻ ചെയ്യാം.