ലൈബ്രറി സയൻസ് കോഴ്സ് പ്രവേശനം
Thursday 21 May 2026 1:33 AM IST
കളമശേരി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിൽ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേയ്ക്കുള്ള അഡ്മിഷൻ തുടരുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദമുള്ളവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബി.എൽ.ഐ.എസ്.സി കോഴ്സ് പൂർത്തിയാക്കിയവർക്ക് ലാറ്ററൽ എൻട്രി പ്രവേശനവും സാദ്ധ്യമാണ്. മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേയ്ക്കുള്ള അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുന്നതിന് http://rcss.rajagiri.edu എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7025020459, E-mail: rcssadmission@rajagiri.edu