പി.ജി പ്രവേശന പരീക്ഷകൾ
Thursday 21 May 2026 12:39 AM IST
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പി.ജി, പി.ജി ഡിപ്ലോമ പ്രവേശന പരീക്ഷകൾ 25, 26, 29, 30 തീയതികളിൽ നടക്കും. ഫൈൻ ആർട്ട്സ്, തീയേറ്റർ, ഭരതനാട്യം, മോഹിനിയാട്ടം പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്കുള്ള അഭിരുചി, പ്രായോഗിക, പോർട്ട് ഫോളിയോ അവതരണം, അഭിമുഖം എന്നിവ പ്രവേശന പരീക്ഷാദിനം തന്നെ അതത് വകുപ്പുകളിൽ നടക്കും. ഫൈൻ ആർട്സിൽ പി.ജി പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നവർ പെയിന്റിംഗ് ഡിപ്പാർട്ട്മെന്റ് മേധാവിക്ക് തങ്ങളുടെ പോർട്ട്ഫോളിയോ സമർപ്പിക്കേണ്ടതാണ്. ഫിസിക്കൽ എഡ്യുക്കേഷൻ സയൻസിൽ അപേക്ഷകരായുള്ളവർ പ്രവേശന പരീക്ഷാദിവസം രാവിലെ എട്ടിന് കാലടി മുഖ്യകേന്ദ്രത്തിലുള്ള ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ഫിറ്റ്നസ് ടെസ്റ്റിനായി ഹാജരാകണം. വിവരങ്ങൾക്ക്: www.ssus.ac.in