അഴകിയകാവ് ക്ഷേത്രത്തിൽ കലശ സ്മാരക ദിനാചരണം
Friday 22 May 2026 6:13 PM IST
പള്ളുരുത്തി: അഴകിയകാവ് ഭഗവതിക്ഷേത്രത്തിലെ കലശസ്മാരകദിനം ആചരിച്ചു. ത്രികാല പൂജ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് കാർമ്മികനായി. വൈകിട്ട് ആനപ്പുറത്ത് ഭഗവതിയെ എഴുന്നള്ളിച്ചു. വാദ്യകലാകാരൻ തിരുവാങ്കുളം രഞ്ജിത്തിന്റെ പ്രമാണിത്വത്തിൽ 60 പേരുടെ ചെണ്ടമേളവും നടന്നു. തുടർന്ന് കലശ സ്മാരക ദിനമാചരിച്ചു. രാവിലെ ഭഗവതിക്ക് ഇരുപത്തഞ്ച് കലശത്തോടെ പഞ്ചഗവ്യാഭിഷേകവും ബ്രഹ്മകലശവും ശാസ്താവിനും കലശാഭിഷേകവും തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്നു. തുടർന്ന് വൈകിട്ട് പകൽപ്പൂരവും നടന്നു. വാദ്യകലാകാരൻ ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ പ്രമാണിത്വത്തിൽ 60 കലാകാരന്മാർ നിരന്ന പാണ്ടിമേളവും നടന്നു.