ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ ജ്ഞാനാമൃതം

Sunday 31 May 2026 12:56 AM IST

കൊച്ചി: കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ ജ്ഞാനാമൃതം വിദ്യാഭ്യാസ പദ്ധതി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ. ആർ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജ്ഞാനമാകുന്ന വിളക്കിന്റെ പാതയിൽ വിദ്യാർത്ഥികൾ മുന്നേറണമെന്ന് ഡോ. ആർ. ജേക്കബ് പറഞ്ഞു. സി. എസ് മുരളീധരൻ, വി. രാജീവ്, സി. ജി. രാജഗോപാൽ, എം.ഹരിഹര നായിഡു, കരഗണ പ്രസാദ് റാവു, വൈ.ജഗദീഷ്, മധു തിമ്മണ്ണ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പഠനോപകരണങ്ങളും വിവിധ സ്‌കോളർഷിപ്പുകളും വിതരണം ചെയ്തു. 100 കുട്ടികൾ പങ്കെടുത്തു.