കൊച്ചി: എറണാകുളം ചിൽഡ്രൻസ് പാർക്ക് നവീകരണ പ്രവർത്തനങ്ങളിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ടി.ജെ.വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. മൂന്ന് വർഷമായി അടച്ചിട്ടിരുന്ന പാർക്ക് കഴിഞ്ഞ ഫെബ്രുവരി 14 നു തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ വകുപ്പ് മന്ത്രി ഉദ്ഘാടനം നടത്തിയെങ്കിലും പണികൾ പൂർത്തിയാവാത്തതിനാൽ തുറന്നു നൽകിയിരുന്നില്ല. കമ്പ്യൂട്ടർ ആർകേഡ് ഗെയിം, ബമ്പർ കാർസ്, പെഡൽ ബോട്ട്, ടോയ് ട്രെയിൻ, സ്കെയ്റ്റിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഇപ്പോഴും നിലവിൽ വന്നിട്ടില്ല. പാർക്കുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് എം.എൽ.എ കത്തു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |