തൃക്കാക്കര: നടപ്പാത കൈയ്യേറിയുള്ള തട്ടുകട നിർമ്മാണം നഗരസഭാ വൈസ് ചെയർമാന്റെ നേതൃത്വത്തിൽ തടഞ്ഞു. കാക്കനാട് പള്ളിക്കര റോഡിൽ മുൻസിപ്പൽ പാർക്കിന് സമീപത്താണ് നടപ്പാത കൈയ്യേറി തട്ടുകട നിർമ്മാണം നടക്കുന്നതായി പരാതിലഭിച്ചത്. വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെത്തി നിർമ്മാണം നിർത്തിവയ്പ്പിച്ചു. നഗരസഭ റവന്യൂ ഇൻസ്പെക്ടർ പ്രകാശൻ,ഓവർസിയർ ബിജുമോൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സത്താർ എന്നിവരുടെ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. തൃക്കാക്കര നഗരസഭാ പ്രദേശത്ത് വഴിയോരങ്ങളിൽ നടപ്പാത കൈയ്യേറി കച്ചവടങ്ങൾ വ്യാപകമാണെന്ന പരാതികൾ വ്യാപകമാണ്. റോഡ് വക്കിൽ കച്ചവടത്തിനെന്ന പേരിൽ ഷെഡ് കെട്ടി 1000-1500 രൂപ വരെ ദിവസ വാടകയ്ക്ക് കൊടുക്കുന്നവരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |