തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിലെ ഏറ്റവും വൃത്തിയുള്ള നഗരസഭാ വാർഡിന് ഇന്ത്യൻ വാണിജ്യ വ്യവസായ മണ്ഡലം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായ ബാസ്റ്റിൽ ബാബുവിന് അനുമോദനവും ടാഗോർ വനിതാവേദി വനിതകൾക്കായി ആരംഭിക്കുന്ന യോഗ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് യു. ഉബൈദ് മാസ്റ്റർ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സി.വി.സോമൻ കൗൺസിലർക്ക് പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് യു. ഉബൈദ്, ലൈബ്രറി സെക്രട്ടറി സി.എസ്.ജോസഫ്, വനിതാവേദി പ്രസിഡന്റ് കെ. ധർമ്മവതി, സെക്രട്ടറി ഗിരിജ കാരുവള്ളിൽ,കെ.എം.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |