കൊച്ചി: ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രൽ മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബെസ്റ്റ് മാനേജർ ഗ്രാൻഡ് ഫിനാലെയിൽ രാജഗിരി കോളേജിലെ എം.മൗലിക 50,000 രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹയായി. 30,000 രൂപയുടെ രണ്ടാംസമ്മാനം കളമശേരി സെന്റ് പോൾസ് കോളേജിലെ ജോസഫ് ജെയ്സണും അതേ കോളേജിലെ തന്നെ ഹരികൃഷ്ണ ടി.പി 20,000 രൂപയുടെ മൂന്നാംസമ്മാനവും നേടി. മുൻ ജില്ലാകളക്ടർ എം.പി.ജോസഫ്, സാമൂഹ്യ പ്രവർത്തകൻ സി.ജി.രാജഗോപാൽ, എസ്.എസ്.ശ്രീജിത്ത് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |