കളമശേരി: ഗാർഹിക ഉപഭോക്താക്കളെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്ന കെ.എസ്.ഇ. ബി യുടെ ശ്രമം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ കോ - ഓർഡിനേഷൻ കൗൺസിന്റെ (റാക്കൊ) ആഭിമുഖ്യത്തിൽ കളമശേരി പി.ഡബ്ളിയു റസ്റ്റ് ഹൗസിൽ ഹിയറിംഗ് കവാടത്തിനു മുന്നിൽ പ്രതിഷേധിച്ചു. റാക്കോ ജില്ലാ സെക്രട്ടറി ഏലൂർ ഗോപിനാഥ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ സമരത്തിൽ ഭാരവാഹികളായ കെ.കെ. വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ, കെ.വി. ജോൺസൺ, പാറപ്പുറം രാധാകൃഷ്ണൻ , ശശി എടവനക്കാട്, ജോയൽ ചെറിയാൻ, കെ.ജി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |