കൊച്ചി: തൊഴിൽ നിയമ ഭേദഗതിയിലൂടെ കരാർ തൊഴിൽ ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ പോരാട്ടം സംഘടിപ്പിക്കാൻ ന്യൂ ജനറേഷൻ ബാങ്ക്സ് ആൻഡ് ഇൻഷ്വറൻസ് സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം തീരുമാനിച്ചു. സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം സി.എൻ. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. കൃഷ്ണമൂർത്തി പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് എ. സിയാവുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.വി. മനോജ് (പ്രസിഡന്റ് ), സതീഷ് കുമാർ പി.കെ. (സെക്രട്ടറി), എം.എം. നാസർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |