മട്ടാഞ്ചേരി: ഭരണഘടനയെ അവഹേളിച്ച് മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ പ്രതിഷേധിച്ച് കരിദിനവും പ്രതിഷേധ പ്രകടനവും നടത്തി. പനയപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ കമ്മിറ്റി അംഗം എം. എ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. എം. അസ്ലം അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് ഭാരവാഹികളായ ഹസിം ഹംസ,ഷമീർ വളവത്ത്, ടി.എം. റിഫാസ്, മുഹമ്മദ് ജെറിസ്, അമിർ ബാവ ,പി. എം. നാസർ,പ്രവാസി കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് മേജോ, കെ. അഗസ്റ്റിൻ, ഷീജ സുധീർ, ലിജി ദേവസി, താജുദ്ധീൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |