കൊച്ചി: ചെല്ലാനം ഫിഷിംഗ് ഹാർബറിൽ നട്ടുവളർത്തിയ കഞ്ചാവുചെടി എക്സൈസ് കണ്ടെത്തി. അന്യസംസ്ഥാനക്കാർ താമസിക്കുന്ന പ്രദേശത്ത് ഇത് നട്ടുവളർത്തിയവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
മട്ടാഞ്ചേരി എക്‌സൈസ് ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് 60 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവുചെടി കണ്ടെത്തിയത്. ഫിഷിംഗ് ഹാർബറിന് വടക്കുവശത്തായി അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപത്താണ് കഞ്ചാവുചെടി വളർന്നത്. ജനത്തിരക്കുള്ള ഹാർബറിൽ ആരും കാണാത്ത രീതിയിലാണ് വളവും ചാരവുമിട്ട് പരിപാലിച്ചിരുന്നതെന്ന് എക്സൈസ് അറിയിച്ചു.
ഇൻസ്‌പെക്ടർ വി.എസ്. പ്രദീപ്, പ്രിവന്റീവ് ഓഫീസർ കെ.കെ. അരുൺ, സിവിൽ ഓഫീസർമാരായ റൂബൻ പി. എക്‌സ്, വി.ഡി. പ്രദീപ്, ആർ. വിമൽരാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |