കൊച്ചി: കാസർകോടു സ്വദേശിയായ മോഡലിനെ ഓടുന്ന കാറിൽ കൂട്ട മാനഭംഗത്തിനിരയാക്കിയ കേസിലെ നാലാം പ്രതി രാജസ്ഥാൻ സ്വദേശി ഡോളി എന്ന ഡിംപിൾ ലാബയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഹർജിക്കാരിക്ക് കുറ്റകൃത്യത്തിൽ പ്രധാന പങ്കുണ്ടാകാനുള്ള സാദ്ധ്യത പ്രഥമദൃഷ്ട്യാ വ്യക്തമാണെങ്കിലും ഇവരുടെ പ്രായവും ഇതുവരെ ജയിലിൽ കഴിഞ്ഞതും കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവിൽ പറയുന്നു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.
നവംബർ 17 നു രാത്രിയിൽ എം.ജി റോഡിലെ ഒരു ബാറിൽ ഡോളിക്ക് ഒപ്പം മദ്യപിച്ച മോഡലിനെ തിരികെ വീട്ടിൽ വിടാമെന്നു പറഞ്ഞ് കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ (26), നിധിൻ മേഘനാഥൻ (35), ടി.ആർ. സുദീപ് (34) എന്നിവർ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഡോളിയുടെ അറിവോടെയാണ് പീഡനമെന്നും പ്രതികളെ മോഡലിന് പരിചയപ്പെടുത്തിയതു ഡോളിയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |