കൊച്ചി: വാണിജ്യ ചേംബറുകളുടെ കേന്ദ്രസംഘടനയായ അസോചവും കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗൺസിലും പ്രവാസി വേൾഡ് മലയാളി കൗൺസിലും സംയുക്തമായി പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു.
അസോചം കേരള ചെയർമാൻ രാജാസേതുനാഥ്, മലയാളി കൗൺസിൽ ചെയർമാൻ മോഹൻ പാലക്കാട്, ജനറൽ സെക്രട്ടറി വിജു ചാക്കോ, പ്രൊജക്ട് ചെയർമാൻ ശൈലേന്ദ്രനാഥ്, ഡോ. രസിത, സജി പൊന്മേലിൽ, നീൽകാന്ത് എന്നിവർ സംസാരിച്ചു. ആരോഗ്യം, ടൂറിസം മേഖലകളിലെ സാദ്ധ്യതകൾ, യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു. പ്രവാസി സംരംഭങ്ങൾക്ക് കേരള അസോചം പൂർണപിന്തുണ നൽകുമെന്ന് രാജേഷ് നായർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |