തൊടുപുഴ : റെഡ്‌ക്രോസ് സ്ഥാപകൻ ജീൻ ഹെൻട്രി ഡ്യൂനന്റ് അനുസ്മരണത്തോടനുബന്ധിച്ച് ജൂനിയർ റെഡ്‌ക്രോസിന്റെ ആഭിമുഖ്യത്തിൽ ജെ.ആർ.സി. കേഡറ്റു കൾക്കായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം തൊടുപുഴ എ.പി.ജെ. അബ്ദുൾകലാം ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. മത്സരങ്ങൾക്കുശേഷം ജെ.ആർ.സി. ജില്ലാ കോർഡിനേറ്റർ ജോർജ്ജ് ജേക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം. ജില്ലാപ്രസിഡന്റ് ജെയിംസ് ടി. മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. റെഡ്‌ക്രോസ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി. എസ്.ഭോഗീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ജെനി വി.രാഘവൻ, ജെ.ആർ.സി. സബ്ജില്ലാ കോർഡിനേറ്റർ സുനിത മോഹൻ, ജെ.ആർ.സി. കൗൺസിലർ ഫിലോ കെ. ജോൺ എന്നിവർ പ്രസംഗിച്ചു..
ക്വിസ് മത്സരത്തിൽ നരിയമ്പാറ എം.എം.എച്ച്.എസ്. ഒന്നാം സ്ഥാനവും നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്‌കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും ജെയിംസ് ടി. മാളിയേക്കൽ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |