തൊടുപുഴ: ധ്യാന കേന്ദ്രത്തിന്റെ പേരിൽ വീട്ടമ്മയിൽ നിന്ന് 11 പവനോളം സ്വർണം തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ടു സ്ത്രീകളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. തൊടുപുഴ കോലാനി താഴ്ചയിൽ ഉഷ സുധൻ (40), പത്തനംതിട്ട പയനല്ലൂർ അയ്യപ്പഭവനം ദേവി (39) എന്നിവരെയാണ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ കരിമണ്ണൂർ പൊലീസിന് വിട്ട് നൽകിയത്. ഹൈക്കോടതി നിർദ്ദേപ്രകാരം ബുധനാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരായ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി മുട്ടം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയെങ്കിലും ഇവരോട് വ്യാഴാഴ്ച ഹാജരാകാൻ നിർദേശിച്ച് കോടതി വിട്ടയയ്ക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഹാജരാപ്പോഴാണ് പൊലീസിന് വിട്ട് നൽകിയത്. തെളിവെടുപ്പിന് ശേഷം ഇവരെ ഹാജരാക്കുമെന്ന് കരിമണ്ണൂർ പൊലീസ് അറിയിച്ചു. കഴിഞ്ഞവർഷം കരിമണ്ണൂർ പള്ളിക്കാമുറി പാഴൂക്കര സ്വദേശിനിയായ 66 കാരിയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിലാണ് ഇരുവരും പിടിയിലായത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |