കാഞ്ഞങ്ങാട്: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഹോസ്ദുർഗ് താലൂക്ക് വനിതാ ഫോറം വനിതാ ശാക്തീകരണം സെമിനാർ നടത്തി. സെമിനാർ കെ.സി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം താലൂക്ക് ചെയർ പേഴ്സൺ ഇന്ദിര രമേശൻ നായർ അദ്ധ്യക്ഷത വഹിച്ചു. വനിതാ ഫോറം സംസ്ഥാന കൺവീനർ പി. ശോഭ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.ശശി, ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ് കുമാർ, ജില്ലാ സെക്രട്ടറി സി.ഇ. ജയൻ , ജില്ലാ ട്രഷറർ സുജിത്ത് പുതുക്കൈ, താലൂക്ക് പ്രസിഡന്റ് എ.കെ.ശശാങ്കൻ, കെ.സി.ഇ.എഫ്. സംസ്ഥാന കൗൺസിൽ അംഗം പി.വിനോദ് കുമാർ, വനിതാ ഫോറം ജില്ലാ കൺവീനർ എം. ലത, താലൂക്ക് സെക്രട്ടറി വിവേണുഗോപാലൻ, വനിത ഫോറം താലൂക്ക് കൺവീനർ കെ.അനിത തുടങ്ങിയവർ സംസാരിച്ചു.എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ മേരി മെറ്റിൽഡ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |