രാവണീശ്വരം: കളരിക്കാൽ മുളവന്നൂർ ഭഗവതി ക്ഷേത്ര പരിധി നാരന്തട്ട തറവാട് ഉപദേവസ്ഥാനം താനത്തിങ്കാൽ ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവത്തിന് കൂവം അളന്നു. കുണ്ടം കുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, കോതോളംകര ഭഗവതിക്ഷേത്രം, കളരിക്കാൽ മുളവന്നൂർ ഭഗവതി ക്ഷേത്രം, രാവണീശ്വരം പെരും തൃക്കോവിലപ്പൻ ക്ഷേത്രം തുടങ്ങി മുപ്പതോളം ക്ഷേത്രങ്ങളിലേക്കാണ് നെല്ല് അളന്നുകൊടുത്തത്. താനം പുരക്കാരൻ ടി. അപ്പക്കുഞ്ഞിയാണ് കൂവം അളന്നത്. ഏപ്രിൽ 23മുതൽ 25 വരെയായാണ് തെയ്യം കെട്ട് മഹോത്സവം. 23ന് രാവിലെ 9.16മുതൽ 10.20 വരെ കലവറ നിറക്കൽ ചടങ്ങ് നടക്കും. രാത്രിയിൽ വയനാട്ട് കുലവൻ തെയ്യം കൂടൽ, 24ന് രാത്രി ഒമ്പതിന് കണ്ടനാർ കേളൻ തെയ്യത്തിന്റെ വെള്ളാട്ടം, 11.30ന് വയനാട്ട് കുലവൻ തെയ്യത്തിന്റെ വെള്ളാട്ടം, ഏപ്രിൽ25ന് രാവിലെ 10ന് കണ്ടനാർ കേളൻ തെയ്യത്തിന്റെ പുറപ്പാട്, മൂന്നുമണിക്ക് വയനാട്ടു കുലവൻ തെയ്യം ചൂട്ടൊപ്പിക്കൽ, രാത്രി 10ന് മറപിളർക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |