കൊച്ചി: അന്താരാഷ്ട്ര മുരുകഭക്ത സംഗമം ഈ മാസം 28ന് എറണാകുളത്തപ്പൻ ശിവക്ഷേത്ര ഹാളിൽ നടക്കും. രാവിലെ ആറിന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഏഴിന് അഷ്ടാദശ സിദ്ധപൂജയും എട്ടിന് വിദ്യാമന്ത്രാർച്ചനയും ഒമ്പതിന് മഹാസ്‌കന്ദ ഹോമവും നടക്കും. ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട് ഉണ്ടായിരിക്കും.
വൈകിട്ട് മൂന്നിന് വേൽ ഘോഷയാത്ര ആരംഭിക്കും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കുമാരേശ്വര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ശിവക്ഷേത്രത്തിൽ സമാപിക്കും. വൈകിട്ട് അഞ്ചിന് സ്‌കന്ദ ഷഷ്ഠി കവച പാരായണവും 5.30ന് മുരുക ഭക്ത സമ്മേളനവും നടക്കും. മന്നം വൈശാഖം ശ്രീമുരുക ഭക്തജന സംഘമാണ് സംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ആയിരങ്ങൾ പങ്കെടുക്കുമെന്ന് സംയോജകൻ എസ്. ജയകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |